ലോഡ്‌ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്‌ജിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. തൃശൂർ സ്വദേശി അബ്‌ദുൽ സനൂഫിനെയാണ് അന്വേഷണം സംഘം കസ്‌റ്റഡിയിൽ എടുത്തത്. ചെന്നൈ ആവടിയെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായത്.
മലപ്പുറം വെട്ടത്തൂർ...
ഷിൻഡെ നാട്ടിലേക്ക് പോയി; മഹാരാഷ്‌ട്ര സർക്കാർ രൂപീകരണ യോഗം അവസാന നിമിഷം റദ്ദാക്കി
മുംബൈ: സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവേ മഹാരാഷ്‌ട്രയിൽ നാടകീയ നീക്കം. സർക്കാർ രൂപീകരണത്തിനായി മുംബൈയിൽ ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. സ്‌ഥാനം ഒഴിയുന്ന മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ...
മൊഴിയിൽ കേസിന് താൽപര്യമില്ല, നടി സുപ്രീം കോടതിയിൽ; വിമർശിച്ച് ഡബ്ളുസിസി
ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയതിന്റെ പേരിൽ കേസെടുക്കുന്നതിനെതിരെ ഹരജി നൽകിയ നടിക്കെതിരെ ഡബ്ളുസിസി (വുമൺ ഇൻ സിനിമാ കലക്‌ടീവ്) രംഗത്ത്. നടിയുടെ ഹരജിയിൽ നോട്ടീസ് അയക്കുന്നതിനെ ഡബ്ളുസിസി എതിർത്തു.
പ്രത്യേക അന്വേഷണ...
കൊടകര കള്ളപ്പണക്കേസ്; തുടരന്വേഷണത്തിന് കോടതി അനുമതി
തൃശൂർ: ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.
പണം...
നികുതി വെട്ടിപ്പ്; സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും
കൊച്ചി: പറവ ഫിലിംസ് ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട...
നവീൻ ബാബുവിന്റെ മരണം; കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. അസി. പോലീസ് കമ്മീഷണർ ടികെ രത്‌നകുമാർ, ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി...
റഷ്യയുടെ ആക്രമണം അതിരുകടന്നു; യുക്രൈൻ ജനതയ്‌ക്ക് യുഎസ് പിന്തുണ- ജോ ബൈഡൻ
വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണം അതിരുകടന്നെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുക്രൈനിലെ വൈദ്യുതി ഉൽപ്പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. യുക്രൈൻ ജനതയെ പിന്തുണയ്‌ക്കണമെന്നും ബൈഡൻ പറഞ്ഞു.
''ഈ...
നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: ചിറ്റൂരിൽ ബസ് സ്‌റ്റോപ്പിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. മൈസൂർ ഹൻസൂർ ബിആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) മരിച്ചത്. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലേക്ക്...








































