ബിഹാർ പിന്നാക്ക സംവരണം; 65 ശതമാനമാക്കാനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി
പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദളിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി.
2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട്...
കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം
തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാകും. പട്ടികജാതി, പട്ടികവർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌തിരുന്ന...
കീം ഫലപ്രഖ്യാപനം ഇന്നില്ല; ഈ മാസം 25നു ശേഷം ഉണ്ടായേക്കും
തിരുവനന്തപുരം: എഞ്ചിനീയറിംഗ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും ഫാർമസി പരീക്ഷ ജൂൺ 9 മുതൽ 10 വരെയുമാണ് നടന്നത്. ഫലപ്രഖ്യാപനം (KEAM Result 2024) ഇന്ന് ജൂൺ 20ന് ഉണ്ടാകുമെന്നായിരുന്നു...
‘സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’; സർക്കാരിന് ഹൈക്കോടതി വിമർശനം
കൊച്ചി: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസുകളുടെ നടത്തിപ്പിൽ സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും, കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ...
കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങൾ ഇന്ന്; കെ മുരളീധരൻ വിട്ടുനിൽക്കും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് ചേരുന്നത്. മുരളീധരൻ തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ...
പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; എസ്‌ഐക്ക് പരിക്ക്
പാലക്കാട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശ്രീകൃഷ്‌ണപുരം സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്ഐക്കും വാഹനം ഓടിച്ചിരുന്ന സിപിഒയ്‌ക്കും പരിക്കേറ്റു. എസ്‌ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്.
പാലക്കാട്...
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണസഖ്യ 33 ആയി- ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. നൂറിലേറെ പേർ ചികിൽസയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു....
തിരുവനന്തപുരം- ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്‌നാട്; യാത്രക്കാരെ ഇറക്കിവിട്ടു
തിരുവനന്തപുരം: നികുതിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലൂടെയുള്ള അന്തർസംസ്‌ഥാന ബസ് യാത്രാ പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് തടഞ്ഞു. ഇന്നലെ അർധരാത്രിയാണ് സംഭവം. തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തായാണ്...







































