Mon, Jun 29, 2026
35.1 C
Dubai

കൊടുങ്ങല്ലൂരിൽ ഒന്നര കിലോ സ്വർണം പിടികൂടി

തൃശൂര്‍: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി. മലപ്പുറത്തേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെ ആണ് സംഘം പിടിയിലായത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ...

ഭാരത് ബന്ദ്; ഔദ്യോഗിക പ്രഖ്യാപനമില്ല, ജാഗ്രതാ നിർദ്ദേശം ഇന്റലിജന്‍സ് വിവരമനുസരിച്ച്‌

തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പോലീസ് ഭാരത് ബന്ദ് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്‌ഥാനത്തില്‍. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്‌ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിർദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്....

സംസ്‌ഥാനത്തെ പ്ളസ് ടു ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ളസ് ടു പരീക്ഷകൾ 30നാണ് ആരംഭിച്ചത്....

സംസ്‌ഥാനത്തെ 6 ജില്ലകളിൽ രാത്രി മഴ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ 6 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇതിൽ തന്നെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ മിതമായ മഴക്കും തിരുവനന്തപുരം, കൊല്ലം...

വിഴിഞ്ഞം ബൈപ്പാസിൽ ബൈക്കുകളുടെ മൽസരയോട്ടം; രണ്ട് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ മൽസരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ...

നാളത്തെ ഭാരത് ബന്ദ്; അക്രമം നടത്തുന്നവരെ ഉടൻ അറസ്‌റ്റ് ചെയ്യാന്‍ നിർദ്ദേശം

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ നേരിടാൻ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാർഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്ക് എതിരെയുള്ള...

പേര് വെളിപ്പെടുത്തിയ ഒറ്റ കാരണം മതി വിജയ് ബാബു അഴിയെണ്ണാൻ; കെമാൽ പാഷ

കൊച്ചി: അതിജീവിതയുടെ പേര് വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ജസ്‌റ്റിസ്‌ കെമാൽ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ...

മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ. പള്ളിപ്പുറം തൃക്കാടപ്പള്ളി സ്വദേശിയായ ബാബുവിനെയും മകൻ സുബീഷിനെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ഇടയിൽ പതിവായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മുനമ്പം...
- Advertisement -