ശ്രീനിവാസൻ വധക്കേസ്; രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്‌ഫാഖ് എന്നിവരുടെ അറസ്‌റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുക....
തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇ- ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഡിപ്പോയിലാണ് സംഭവം. ഇന്നലെ അർധരാത്രി ഒരുമണിയോടെയാണ് കെഎസ്ആർടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചതായി റിപ്പോർട് വന്നത്.
പുതുതായി സർവീസിന് എത്തിച്ച...
കെ റെയിൽ സമരക്കാർക്ക് നേരെ അതിക്രമം; പോലീസുകാരന് എതിരെ ഇന്ന് നടപടിയെടുത്തേക്കും
തിരുവനന്തപുരം: സിൽവർ ലൈനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയ സിവിൽ പോലീസ് ഓഫിസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് റൂറൽ എസ്‌പിക്ക്...
സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ തുടരുമെങ്കിലും ഇന്ന്...
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് ക്രൈം ബ്രാഞ്ച് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും. അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേക്കുന്നിടത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ്...
കെഎസ്ആർടിസി ശമ്പള വിഷയം; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്‌തമാക്കി. അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കിൽ ആറാം തീയതി പണിമുടക്കുമെന്നാണ്...
സിൽവർ ലൈൻ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്. പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും...
വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു
കൊച്ചി: വധഗൂഢാലോചന കേസിൽ നടി മഞ്‌ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. മഞ്‌ജു വാര്യർ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ്...








































