കെഎസ്ആർടിസി ശമ്പള വിഷയം; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ

By Staff Reporter, Malabar News
KSRTC-collection
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്‌തമാക്കി. അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കിൽ ആറാം തീയതി പണിമുടക്കുമെന്നാണ് ബിഎംഎസ് നേതാക്കൾ പറയുന്നത്.

എന്നാൽ ഈ മാസം 28ന് തീരുമാനിച്ചിരുന്ന പണമുടക്ക് മാറ്റിവയ്‌ക്കുകയാണെന്ന് സിഐടിയു അറിയിച്ചു. 12 മണിക്കൂർ ഡ്യൂട്ടി അം​ഗീകരിക്കില്ലെന്നാണ് ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ നിലപാട്. എന്നാൽ കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂര്‍ ആക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.

മാനേജ്‌മെന്റിനെതിരെ കടുത്ത അതൃപ്‌തി മുന്‍പും പ്രകടിപ്പിച്ചിട്ടുള്ള യൂണിയനുകള്‍ ജോലി സമയം കൂട്ടാനുള്ള തീരുമാനത്തെ ശക്‌തമായാണ് എതിര്‍ക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും ആലോചനകള്‍ നടന്നുവരുകയാണ്. അതിനൊപ്പം ഡ്യൂട്ടി സമയം വർധിപ്പിക്കുക എന്നതും പരിഗണിക്കുന്നു.

Read Also: വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE