രോഗബാധ 2,995, പോസിറ്റിവിറ്റി 6.10%, മരണം 11
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,065 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,995 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,160 പേരും കോവിഡ് മരണം...
രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ
തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം...
ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്‌റ്റഡിയിൽ
ആലപ്പുഴ: എസ്‌ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്‌റ്റഡിയിൽ. ഇരു വിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്‌റ്റഡിയിൽ എടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്‌ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത്...
കൊലയ്‌ക്ക് കൊല എന്നതാണോ രീതിയെന്ന് മുഖ്യമന്ത്രി പറയണം; വി മുരളീധരൻ
ന്യൂഡെൽഹി: ആലപ്പുഴയിലെ ഇരട്ട കൊലപതകത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മുരളീധരൻ ആരോപിക്കുന്നു. കൊലയ്‌ക്ക് കൊല എന്നതാണോ നിയമവാഴ്‌ചയുള്ള...
ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും, സംസ്‌ഥാനത്ത് അതീവ ജാഗ്രത; ഡിജിപി
തിരുവനന്തപുരം: ആലപ്പുഴ ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും.
തുടർ അക്രമ സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്‌തമായ മുൻകരുതൽ...
ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
കൊച്ചി: ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി രഞ്‌ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടു പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും...
ഭാരവാഹി പട്ടികയിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം; ബിജെപിയിൽ വിവാദം
കൊല്ലം: ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്....
കാലടി സർവകലാശാല വിവാദം; പരീക്ഷ പാസാവാതെ എംഎ പ്രവേശനം നേടിയവരെ പുറത്താക്കും
കൊച്ചി: കാലടി സർവകലാശാലയിൽ അഞ്ചാം സെമസ്‌റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി തുടങ്ങി. നാളെത്തന്നെ അത്തരം വിദ്യാർഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ...








































