സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക് സാധ്യത. 11 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്...
ഉദ്യോഗസ്‌ഥർക്ക് ഭീഷണി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ ജയിൽ മാറ്റി
വയനാട്: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജി അഗസ്‌റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മാനന്തവാടി ജില്ല ജയിൽ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെ ജയിലിൽ ചോദ്യം ചെയ്യാനെത്തിയ വനം വകുപ്പ്...
ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാഴായി; കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാർക്ക് ഇപ്പോഴും ശമ്പളമില്ല
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് ശമ്പള കുടിശിക കൊടുത്തു തീർക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴായി. ആശുപത്രിയിലെ ജീവനക്കാർ ഇപ്പോഴും ശമ്പളം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നേരത്തെ ആശുപത്രി ജീവനക്കാരുടെ...
മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമര പരിപാടികൾ നീട്ടിവെച്ചു
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ ഒക്‌ടോബർ 21ന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടികൾ താൽകാലികമായി നീട്ടി വെച്ചു. സംസ്‌ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ...
മഴ കുറഞ്ഞു; മുഴുവൻ ജില്ലകളിലേയും ഓറഞ്ച് അലർട് പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ഭീതി കുറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് മുഴുവൻ ജില്ലകളിൽ നിന്നും പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്...
പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ മൂന്ന് വരെ നീട്ടി. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ...
പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷം പ്രകൃതി ദുരന്തങ്ങളിൽ അഞ്ഞൂറിലധികം പേരാണ് മരിച്ചത്. ഇത്രയും പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടും ദുരന്ത സാധ്യതാ മേഖലകളിൽ...
മുന്നറിയിപ്പിൽ മാറ്റം, കനത്ത മഴയ്‌ക്ക് സാധ്യതയില്ല; ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രമാക്കി. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ...








































