പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം

By Staff Reporter, Malabar News
review of deficiencies in natural disaster systems
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷം പ്രകൃതി ദുരന്തങ്ങളിൽ അഞ്ഞൂറിലധികം പേരാണ് മരിച്ചത്. ഇത്രയും പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടും ദുരന്ത സാധ്യതാ മേഖലകളിൽ യഥാസമയം മുന്നറിയിപ്പ് നൽകാൻ പോലും ബന്ധപ്പെട്ട സംവിധാനത്തിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്ത് നിന്ന് കെ ബാബു എംഎൽഎയാണ് ഇക്കാര്യം ഉന്നയിച്ചത്.

പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്നതിൽ എന്തെങ്കിലും പോരായ്‌മയുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ ബാബു ആവശ്യപ്പെട്ടു. രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയോ എന്ന കാര്യവും പരിശോധിക്കണം. ജനങ്ങൾ വലിയ ആശങ്കയിലാണ്. പശ്‌ചിമഘട്ട മലനിരകളെ സംരക്ഷിക്കണം, പാറഖനനം സംബന്ധിച്ച് വിദഗ്‌ധാഭിപ്രായങ്ങൾ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഴക്കെടുതിയിൽ 39 പേർക്കാണ് ജീവൻ നഷ്‌ടമായത്. ആറോളം പേരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. കൊക്കയാറിലേയും കൂട്ടിക്കലിലേയും ദുരന്തം ഹൃദയഭേദകമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംസ്‌ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകും.

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് അർഹമായ നഷ്‌ടപരിഹാരം അനുവദിക്കാനും സാധാരണ ജീവിതം തിരികെ കൊണ്ടുവരാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു. പൂജ-നബിദിന അവധികൾക്ക് ശേഷമാണ് ഇന്ന് സഭ ചേർന്നത്.

Read Also: സ്‌ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE