ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി പെരുമാറണം; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം, ആ നിലവാര തകർച്ചയാണ് ഇന്നലെ സുധാകരന്...
തറയിൽ നിക്ഷേപ തട്ടിപ്പ് കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും
പത്തനംതിട്ട: തറയിൽ നിക്ഷേപ തട്ടിപ്പ് കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് തീരുമാനം. പ്രതികളുടെ ആസ്‌തി വിവരങ്ങൾ തേടി പോലീസ് രജിസ്‌ട്രേഷൻ വകുപ്പിനെ സമീപിച്ചു.
കേസിൽ...
പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാർക്ക് ആശുപത്രിയിൽ ജോലി; വിവാദം
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നിയമിച്ചതിനെ ചൊല്ലി വിവാദം. നേരത്തെ തയ്യാറാക്കിയ താൽകാലിക പട്ടികയുടെ അടിസ്‌ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്‌തികയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്.
കല്യോട്ടെ യൂത്ത്...
കൊടകര കള്ളപ്പണ കേസ്; കൂടുതൽ പണം കണ്ടെത്തി
തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച...
സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചു; കുമളിയിൽ ആൺകുട്ടികൾക്ക് നേരെ ക്രൂരമർദ്ദനം
കുമളി: പെൺസുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. വ്യാഴാഴ്‌ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചത് ചോദ്യം ചെയ്‌ത് അഞ്ചംഗ സംഘം പതിനാറും പതിനേഴും പ്രായമുള്ള 2 വിദ്യാർഥികളെയാണ്...
രാജ്യത്തെ വാക്‌സിൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ വാക്‌സിൻ വിതരണ രീതിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികൾ സാമ്പത്തിക നേട്ടത്തിന് പുറകെ പോകുന്നത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വാക്‌സിൻ ലഭിക്കാൻ സംസ്‌ഥാനങ്ങൾ പരസ്‌പരം മൽസരിക്കേണ്ട...
ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ വിടവാങ്ങി
കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ രണ്ടുദിവസം മുൻപ് കോവിഡ് മുക്‌തി നേടിയെങ്കിലും...
‘ഫ്രീ ഫയർ’ ചതിച്ചു; ആലുവയിൽ വിദ്യാർഥി നഷ്‌ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ
കൊച്ചി: ഒൻപതാം ക്‌ളാസുകാരന്റെ ഓൺലൈൻ ഗെയിം മൂലം നഷ്‌ടമായത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് നഷ്‌ടപ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്...







































