ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി പെരുമാറണം; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല

By Trainee Reporter, Malabar News
ramesh-chennithala
Ajwa Travels

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം, ആ നിലവാര തകർച്ചയാണ് ഇന്നലെ സുധാകരന് എതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ജനങ്ങൾ കാണുന്നത് കോവിഡ് വിവരങ്ങൾ അറിയാൻ വേണ്ടിയാണ്. കോവിഡിന് വേണ്ടിയുള്ള പത്രസമ്മേളനത്തിൽ ഇതുപോലുള്ള വിവാദവിഷയങ്ങൾ പരാമർശിക്കാൻ പാടില്ലാത്തതാണ്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പലപ്പോഴും ഈ പത്രസമ്മേളനങ്ങൾ പിണറായി വിജയൻ ദുരുപയോഗം ചെയ്‌തിട്ടുണ്ട്‌. ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി വേണം സംസാരിക്കേണ്ടത്. കെ സുധാകരന് എതിരായ പരാമർശത്തിൽ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുട്ടിക്കാലത്തും വിദ്യാഭ്യാസ കാലത്തും നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവും ഇപ്പോഴിവിടെ ഇല്ല. സുധാകരൻ എവിടെയാണ് മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതെന്ന് അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇനി അങ്ങനെ പറഞ്ഞാൽ പോലും മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു.

ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത നിലവാരമില്ലാത്ത പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മരംമുറി വിവാദത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ആരോപണങ്ങളെന്നും, ജനം ഇതൊന്നും വെച്ചുപൊറുപ്പിക്കില്ലെന്നും ചെന്നിത്തല വ്യക്‌തമാക്കി.

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളേജ് കാലത്ത് തന്നെ ചവിട്ടി വീഴ്‌ത്തിയെന്ന കെ സുധാകരന്റെ അഭിമുഖത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുധാകരന് മോഹങ്ങൾ പലതുമുണ്ടാകുമെന്നും എന്നാൽ വിചാരിക്കുന്നത് പോലെ തന്നെ വീഴ്‌ത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

Read also: പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE