Tue, Aug 25, 2026
34 C
Dubai

ഇന്ത്യ ശക്‌തമായി ഇടപെടണം; പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണത്തിൽ ദുരിതത്തിലായ പലസ്‌തീന്‍ ജനതയെ സംരക്ഷിക്കാന്‍ ഇന്ത്യ ശക്‌തമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ്. ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങളുടെ...

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്‌സിജൻ പ്ളാന്റ് അനുവദിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്‌സിജൻ പ്ളാന്റ് അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും അതിനുളള നടപടികൾ തുടങ്ങിയെന്നും ജില്ലാ പഞ്ചായത്ത് അറിയിച്ചു. പ്ളാന്റിന്റെ നിർമാണത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വികസന...

3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് എൻഐഎയും

കൊച്ചി: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്നുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് എൻഐഎയും. ബോട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയതാണ് എൻഐഎ അന്വേഷിക്കുന്നത്. അഞ്ച് എകെ 47 തോക്കും 1000...

നഴ്‌സിനോട് കോവിഡ് രോഗി അപമര്യാദയായി പെരുമാറി; പോലീസ് കേസെടുത്തു

കൊച്ചി: കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കോതമംഗലം സ്വദേശി അഖിലിനെതിരെ പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ ഡോമിസിലിയറി കെയറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഡിസിസിയില്‍ വെച്ച്‌ നടന്നു പോകുന്നതിനിടെ നഴ്‌സിനെ കയറി...

എറണാകുളത്ത് വരും ദിവസങ്ങളിൽ രോഗികൾ കുറയും, ഭയപ്പെടേണ്ടതില്ല; കളക്‌ടർ

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് കളക്‌ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്‌റ്റുകളാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു....

മൂന്നാറിലെ സിഎസ്‌ഐ സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു

വെള്ളറട: മൂന്നാറിലെ വൈദിക സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച വൈദികരുടെ എണ്ണം നാലായി. ആറയൂർ സ്വദേശിയായ ദേവപ്രസാദാണ് മരിച്ചത്. സിഎസ്ഐ ദക്ഷിണകേരള മഹായിടവക അഡ്‌മിനിസ്ട്രേറ്റീവ്...

അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; മധ്യവയസ്‌കന് ഗുരുതര പരിക്ക്

തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരന്റെ നില ഗുരുതരം. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി 47കാരനായ വര്‍ഗീസാണ് ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. വർഗീസിന്റെ അയൽവാസി സെബാസ്‌റ്റിയനാണ് വീട്ടിലേക്ക്...

കനത്ത മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുളളത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള...
- Advertisement -