കൊച്ചി: കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തിൽ കോതമംഗലം സ്വദേശി അഖിലിനെതിരെ പോലീസ് കേസെടുത്തു.
തൃപ്പൂണിത്തുറ ഡോമിസിലിയറി കെയറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഡിസിസിയില്‍ വെച്ച് നടന്നു പോകുന്നതിനിടെ നഴ്‌സിനെ കയറി പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
എക്‌സൈസ് എടുത്ത കേസിലെ പ്രതിയാണ് അഖില്‍. കാക്കനാട് ജില്ലാ ജയിലിനോട് ചേര്‍ന്നുള്ള ബോര്‍സ്‌റ്റല്‍ സ്‌കൂളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അഖിലിനെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഡിസിസിയിലേക്ക് മാറ്റുകയായിരുന്നു.
Read Also: അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; മധ്യവയസ്‌കന് ഗുരുതര പരിക്ക്