പത്തനംതിട്ട: കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ പതിനാറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി അറസ്‌റ്റില്‍. ആശുപത്രി ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്‌റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
എലന്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയായിരുന്നു അതിക്രമം നടന്നത്. ഓഗസ്‌റ്റ് 27നാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ച പ്രതി ഒന്നാം തീയതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ നടത്തിയ പോലീസ് അന്വേഷണത്തിലും കൗണ്‍സിലിംഗിലുമാണ് ലൈംഗിക പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
Must Read: നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം