കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

By Staff Reporter, Malabar News
pocso case arrest_in Idukki
Representational image
Ajwa Travels

കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസി (കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)യിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ് ബന്ധുവും പെൺകുട്ടിയെ ലൈംഗിക ചൂഷണം നടത്തിയ വിവരം പുറത്തുവന്നു. ഇയാൾക്കെതിരെയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

കഴിഞ്ഞ 16ആം തീയതി രാത്രി നാട്ടകം പോളിടെക്‌നിക് കോളേജ് കോമ്പൗണ്ടിലെ സിഎഫ്എൽടിസിയിൽ വെച്ചാണ് പീഡനശ്രമം നടന്നതെന്നാണ് പെൺകുട്ടിയുടെ പരാതി. കോവിഡ് സ്‌ഥിരീകരിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 14കാരിയെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ സച്ചിൻ കടന്നു പിടിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി ബഹളംവച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. പോക്‌സോ വകുപ്പ് അടക്കം ചേർത്താണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സംഭവ ശേഷം പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയിരുന്നു. ഇതിനിടെയാണ് ബന്ധുവും രണ്ടുവർഷം മുമ്പ് ലൈംഗിക ചൂഷണം നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇയാളെ കസ്‌റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്‌തതായി പോലീസ് അറിയിച്ചു.

Most Read: രാമനാട്ടുകര സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE