Fri, Aug 28, 2026
35 C
Dubai

കോവിഡ് വ്യാപനം; പഞ്ചായത്ത്തല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ്‌തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കണം എന്നും ഇതില്‍ വീഴ്‌ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക്...

കോവിഡിനെ ഫലപ്രദമായി നേരിടണം; പ്രതിപക്ഷം സർക്കാരിനൊപ്പം; പിന്തുണച്ച് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികഞ്ഞ ജാഗ്രതയോടെ എന്നാൽ പരിഭ്രാന്തി തെല്ലുമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട ഒരു സന്ദർഭമാണിതെന്ന്‌ ചെന്നിത്തല ഓർമിപ്പിച്ചു....

25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക് മാറ്റി വെക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്കായി മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കൂടാതെ പരമാവധി ആശുപത്രികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്നും...

‘പ്രളയ ഫണ്ട് അടിച്ചുമാറ്റിയത് മറക്കരുത്’; വാക്‌സിൻ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന വാക്‌സിൻ ചലഞ്ചിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വാക്‌സിന് പണം ഈടാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതിന് പിന്നാലെ കേരളത്തിലെ ജനങ്ങളോട് പണം വാങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്...

മട്ടാഞ്ചേരിയിലെ ഡിജെ പാർട്ടി; ഇസ്രായേൽ പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിൽ ഡിജെ പാർട്ടിക്കായി എത്തിയ ഇസ്രയേൽ പൗരൻ സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കസ്‌റ്റംസുമാണ് സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. സജംഗയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിബിയും...

അപകടത്തിന് കാരണം ആൽമരത്തിന്റെ കാലപ്പഴക്കമെന്ന് സൂചന; കളക്‌ടർ റിപ്പോർട് തേടി

തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ എസ്‌ ഷാനവാസ് ഐഎഎസ്‌. കെഎഫ്‌ആർഐയിൽ (Kerala Forest Research Institute) നിന്നാണ് കളക്‌ടർ റിപ്പോർട് തേടിയത്. പൊട്ടിവീണ മരത്തിന്റെ...

സംസ്‌ഥാനത്ത് ഹോം ഡെലിവറി സർവീസ് വീണ്ടും ആരംഭിച്ച് കൺസ്യൂമർഫെഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ഹോം ഡെലിവറി സർവീസുമായി കൺസ്യൂമർഫെഡ് രംഗത്ത്. കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കിയ സാഹചര്യത്തിലാണ് അവശ്യ വസ്‌തുക്കൾ വീട്ടിൽ എത്തിക്കുന്നതിനായി കൺസ്യൂമർഫെഡ് വീണ്ടും ഹോം...

ആരവങ്ങളില്ലാത്ത തൃശൂർ പൂരം; ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂർ: ആളും ആരവങ്ങളും ഇല്ലാതെ തൃശൂര്‍ പൂരം അവസാനിച്ചു. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകൽപൂരവും വെടിക്കെട്ടും ഉപേക്ഷിച്ചിരുന്നു. ഇന്നലെ അർധരാത്രി...
- Advertisement -