വിഴിഞ്ഞത്ത് കപ്പൽ ബോട്ടിലിടിച്ചു; ഒരാളെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ ബോട്ടിൽ കപ്പലിടിച്ചു. അപകടത്തിൽ ഒരാളെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്ന് എഴുപത് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ഇടിച്ച കപ്പൽ ഏതെന്ന് വ്യക്‌തമല്ല.
ചൊവാഴ്‌ച രാവിലെയാണ്...
ടികെ പത്‌മിനി ആര്‍ട് ഗാലറി പതിനൊന്നിന് നാടിന് സമർപ്പിക്കും
കൊച്ചി: പ്രസിദ്ധ ചിത്രകാരി ടികെ പത്‌മിനിയുടെ സ്‌മരണാർഥം കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സജ്ജീകരിച്ച ടികെ പത്‌മിനി ആർട് ഗാലറി ഈ മാസം പതിനൊന്നിന് ഉൽഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി...
യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാം ഘട്ട ചർച്ച കൊച്ചിയിൽ
കൊച്ചി: യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചർച്ച മറ്റന്നാൾ കൊച്ചിയിൽ ചേരും. മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയ കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകളാണ് നടക്കുക. പിസി...
ദുരിതങ്ങളിൽ അതിവേഗം ആശ്വാസം എന്നതാണ് സർക്കാർ നയം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയമാണ് പിന്തുടരുന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇതിന്റെ തുടർച്ചയായാണ് സാന്ത്വന സ്‌പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ സാന്ത്വന സ്‌പർശം അദാലത്തിന്റെ...
പണം തട്ടിയെന്ന പരാതി; സണ്ണി ലിയോൺ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 2016 മുതൽ വിവിധ ഉൽഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 12 തവണയായി 29 ലക്ഷം...
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ തുടരും
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ പദ്ധതി ഈ സാമ്പത്തിക വര്‍ഷം തുടരുന്നതിനുള്ള അനുമതി നല്‍കി.
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായുള്ള ഈ സര്‍വേ തുടരുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി...
രഹ്‌ന ഫാത്തിമക്ക് മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയാം; ഹൈക്കോടതി വിധിക്ക് സ്‌റ്റേ
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്‌ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്.
രഹ്‌ന ഫാത്തിമയുടെ ഹരജിയിൽ...
നിനിത കണിച്ചേരിയുടെ നിയമനം; പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിൻമാറി
കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച വിഷയ വിദഗ്‌ധരിൽ ഒരാളായ ഡോ ടി പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. ഇക്കാര്യം അറിയിച്ച്...







































