യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാം ഘട്ട ചർച്ച കൊച്ചിയിൽ

By Syndicated , Malabar News
Representational image
Ajwa Travels

കൊച്ചി: യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചർച്ച മറ്റന്നാൾ കൊച്ചിയിൽ ചേരും. മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയ കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകളാണ് നടക്കുക. പിസി ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യം വീണ്ടും ചർച്ച ചെയ്യുമെന്നാണ് സൂചന.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കൊച്ചിയിൽ എത്തുന്നതോടെ മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളോട് ചർച്ചക്കെത്താനാണ് നിർദ്ദേശം. സീറ്റു വിഭജനം സംബന്ധിച്ച ചർച്ചകൾ പത്തു ദിവസത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. പരസ്യമായ സീറ്റുതർക്കങ്ങൾ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ഘടകകക്ഷികളോട് നിർദേശം നൽകിയിരുന്നു.

Read also: പണം തട്ടിയെന്ന പരാതി; സണ്ണി ലിയോൺ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE