പണം തട്ടിയെന്ന പരാതി; സണ്ണി ലിയോൺ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

By Trainee Reporter, Malabar News
Ajwa Travels

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. 2016 മുതൽ വിവിധ ഉൽഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് സണ്ണി ലിയോണിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

കൊച്ചിയിലെ വിവിധ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചാണ് സണ്ണി 29 ലക്ഷം രൂപ കൈപറ്റിയത്. സണ്ണി ലിയോണിന്റെ മാനേജരാണ് തുക കൈപ്പറ്റിയതെന്നും പരാതിയിൽ പറയുന്നുണ്ട്.

എന്നാൽ താൻ നൽകിയ തീയതികളിൽ പരിപാടി നടത്താൻ സംഘാടകർക്ക് സാധിച്ചില്ലെന്നും ഇനിയും പരിപാടിയിൽ പങ്കെടുക്കാൻ തയാറാണെന്നുമായിരുന്നു സംഭവത്തിൽ സണ്ണി ലിയോണിന്റെ വിശദീകരണം. ഷൂട്ടിങ് ആവശ്യത്തിനായി കേരളത്തിലെത്തിയ താരത്തെ പൂവാറിൽ വെച്ചാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്‌.

Read also: രാജ്യദ്രോഹക്കേസ്; ശശി തരൂരിന്റെ അറസ്‌റ്റ്‌ സുപ്രീം കോടതി തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE