ന്യൂഡെല്‍ഹി: രാജ്യദ്രോഹ കേസില്‍ ശശി തരൂരിന്റെയും മാദ്ധ്യമ പ്രവർത്തകരുടെയും അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു. ഇത് സംബന്ധിച്ച് യുപി പൊലീസിനും ഡെല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തരൂരിനെ കൂടാതെ രജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് തുടങ്ങിയ മാദ്ധ്യമ പ്രവർത്തകർക്ക് എതിരെയാണ് രാജ്യദ്രോഹം ചുമത്തിയത്.
റിപ്പബ്ളിക് ദിനത്തിൽ നടന്ന ട്രാക്‌ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്‌ത് സംഘർഷത്തിന് ശ്രമിച്ചു എന്നാരോപിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തത്.
റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ ചെങ്കോട്ടയിലെത്തി സിഖ് മത പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടാകുന്നത്. എന്നാൽ പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ദീപ് സിദ്ദുവിനെ ഇന്ന് രാവിലെ ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: രഹ്‌ന ഫാത്തിമക്ക് മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയാം; ഹൈക്കോടതി വിധിക്ക് സ്‌റ്റേ