രഹ്‌ന ഫാത്തിമക്ക് മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയാം; ഹൈക്കോടതി വിധിക്ക് സ്‌റ്റേ

By Trainee Reporter, Malabar News

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്‌ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്‌.

രഹ്‌ന ഫാത്തിമയുടെ ഹരജിയിൽ സംസ്‌ഥാന സർക്കാരിനും ബിജെപി നേതാവ് രാധാകൃഷ്‌ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹൈക്കോടതി വിധിയെന്നാണ് രഹ്‌ന ഫാത്തിമയുടെ വാദം.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് പങ്കുവെച്ചതിന് രജിസ്‌റ്റർ ചെയ്‌ത കേസിൽ വിചാരണ പൂർത്തിയാകും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്,‌ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്‌ന ഫാത്തിമക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയത് ജാമ്യവ്യവസ്‌ഥയുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. അതേസമയം, അഭിപ്രായ പ്രകടനത്തിനുള്ള വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും ഹൈക്കോടതി രഹ്‌ന ഫാത്തിമക്ക് ഏർപ്പെടുത്തിയ മറ്റു നിബന്ധനകൾ സ്‌റ്റേ ചെയ്‌തിട്ടില്ല.

Read also: നിനിത കണിച്ചേരിയുടെ നിയമനം; പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE