ദുരിതങ്ങളിൽ അതിവേഗം ആശ്വാസം എന്നതാണ് സർക്കാർ നയം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

By Staff Reporter, Malabar News
Malabarnews_j mercykutty
Representational image
Ajwa Travels

തിരുവനന്തപുരം: ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയമാണ് പിന്തുടരുന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇതിന്റെ തുടർച്ചയായാണ്‌ സാന്ത്വന സ്‌പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ സാന്ത്വന സ്‌പർശം അദാലത്തിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു കൊണ്ടാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ആൾക്കൂട്ടത്തിനിടയിൽ മാത്രം ദുരിതാശ്വാസം നൽകുന്ന നയമല്ലായിരുന്നു ഈ സർക്കാർ തുടക്കം മുതൽ സ്വീകരിച്ചത്. ഓൺലൈനായി അപേക്ഷ സ്വീകരിച്ചാണ് മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 1,703 കോടി രൂപ നൽകിയത്. ഇനിയും ആർക്കെങ്കിലും ആശ്വാസം എത്തുന്നില്ലെങ്കിൽ അർഹതയുള്ളവർക്ക് അതു കാലതാമസമില്ലാതെ ലഭിക്കാനുള്ള നടപടി സ്വീകരിക്കും.

ഈ സർക്കാർ നയത്തിന്റെ അടിസ്‌ഥാനത്തിലാണ് സാന്ത്വന സ്‌പർശം അദാലത്ത് നടത്തുന്നത്. ജനങ്ങൾക്ക് നൽകേണ്ട എല്ലാ ആശ്വാസ സഹായങ്ങളും സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

Read Also: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE