Fri, Sep 11, 2026
35 C
Dubai

കാർഷിക നിയമത്തിനെതിരെ പ്രമേയം; സഭ ചേരാൻ ഗവർണർക്ക് സമ്മതമെന്ന് സൂചന

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിയോജിപ്പില്ലെന്ന് സൂചന. സഭ ചേരാനുള്ള സംസ്‌ഥാന...

ഔഫ് വധക്കേസ്; രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ, ആഷിർ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ...

അനിലിന്റെ വിയോഗത്തിൽ മൂകമായി സിനിമാലോകം; മൃതദേഹം ഇന്ന് കോട്ടയത്തേക്ക് മാറ്റും

കോട്ടയം: പ്രിയ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ മലയാള സിനിമാലോകം. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ പെടുകയായിരുന്നു. കഴിഞ്ഞ ദിവസം 5...

പോലീസ് കൈ തട്ടിയപ്പോഴാണ് തീ ആളിപ്പടർന്നത്; ഒഴിപ്പിക്കലിനിടെ ആത്‌മഹത്യക്ക് ശ്രമിച്ച രാജൻ

നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‌മഹത്യാശ്രമം നടത്തിയ രാജൻ പോലീസിനെതിരെ രംഗത്ത്. പോലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാൻ...

തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

തമ്പാനൂർ: തിരുവനന്തപുരം ചാക്കയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്‌ണൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....

പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും

പാലക്കാട്: പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തു. സുരേഷ്‌കുമാർ എന്ന പെൺകുട്ടിയുടെ അമ്മാവനെയാണ് വീടിന്റെ പരിസരത്ത് നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. നിലവിലെ സാധ്യതയനുസരിച്ച് അടുത്ത പ്രതിയായ പെൺകുട്ടിയുടെ...

അധിക ചോദ്യങ്ങൾ; കൂടുതൽ സമയം; എസ്എസ്എൽസി, പ്‌ളസ് ടു പരീക്ഷകളിലെ മാറ്റങ്ങൾ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. തുടർന്ന് കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) അര മണിക്കൂറാക്കാനും ധാരണ ആയി. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവ...

ബിജെപിയിലെ പ്രശ്‌ന പരിഹാരത്തിന് ആർഎസ്എസ്; ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്തും

തിരുവനന്തപുരം: ബിജെപിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാൻ ആർഎസ്എസിന്റെ ഇടപെടൽ. ശോഭാ സുരേന്ദ്രൻ അടക്കം പാർട്ടിയിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ ആർഎസ്എസ് തീരുമാനിച്ചു. ഇതിനായി എഎൻ രാധാകൃഷ്‌ണനെയാണ് ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം...
- Advertisement -