വീട് മുടക്കുന്നവർക്കല്ല, കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തത്; എസി മൊയ്‌ദീൻ
തൃശൂർ: വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീൻ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന വടക്കാഞ്ചേരി പഞ്ചായത്തിൽ മികച്ച വിജയം നേടിയ...
ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില്‍ ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്‍ത്തി
പാലക്കാട്: ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ഫ്‌ളക്‌സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയർത്തി. ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന...
സഭാതർക്കം; കേന്ദ്രം ഇടപെടുന്നു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് പിഎസ് ശ്രീധരൻ
ന്യൂഡെൽഹി: കേരളത്തിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച...
യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചി: ഷോപ്പിംഗ് മാളിൽ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കളമശ്ശേരി പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളുടെ...
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതാത് മാസങ്ങളിൽ വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു.
സൗജന്യ ഭക്ഷണകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരും...
സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്‌ളക്‌സ്’ അണിയിച്ച സംഭവത്തില്‍ കേസെടുത്തു
പാലക്കാട്: മതാധിഷ്‌ടിത രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾക്ക് അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചകമായി മാറിയ 'ജയ്ശ്രീറാം ഫ്‌ളക്‌സ്' സംഭവത്തില്‍ പോലീസ് കേസെടുത്തു. സർക്കാർ അധീനതയിലുള്ള പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്തെയാണ് ബിജെപി പ്രവർത്തകർ...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: ചിറയിൻകീഴ് കിഴവല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
നഗരസഭകളുടെ എണ്ണത്തിലും യുഡിഎഫ് മുൻതൂക്കമില്ല; സോഫ്റ്റ്‌വെയർ പിഴവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളുടെ എണ്ണത്തില്‍ യുഡിഎഫിനുളള മേല്‍ക്കൈ നഷ്‌ടമാവുന്നു. തിരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ്‌വെയറിലെ പിഴവാണ് യുഡിഎഫ് മുൻതൂക്കത്തിന് ഇടയാക്കിയത്. തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍...








































