സഭാതർക്കം; കേന്ദ്രം ഇടപെടുന്നു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് പിഎസ് ശ്രീധരൻ

By News Desk, Malabar News
ps sreedharan pillai new goan governor
PS Sreedharan pillai
Ajwa Travels

ന്യൂഡെൽഹി: കേരളത്തിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്‌ഥാനത്ത്‌ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്നാണ് സഭാനേതൃത്വം പറയുന്നത്. ഈ വിഷയവും പ്രധാനമന്ത്രിയെ അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. ഈ മാസം തന്നെ പ്രശ്‌ന പരിഹാര നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

തർക്കത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകണമെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രിഗോറിയസ് പ്രതികരിച്ചു. നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇടപെടലുകളെ ഓർത്തഡോക്‌സ് സഭയും സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. സഭാ തർക്കത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാനായി നിയമാനുസൃതമായ എല്ലാ ഇടപെടലുകളെയും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും ശ്രീധരൻ പിള്ള കൂടിക്കാഴ്‌ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE