Sat, Sep 12, 2026
34 C
Dubai

വടകരയും കൊയിലാണ്ടിയും ഇടത് മുന്നേറ്റം; പയ്യോളിയിൽ അടിതെറ്റി

കോഴിക്കോട്: ജില്ലയിലെ പരമ്പരാഗത ഇടതുപക്ഷ ശക്‌തി കേന്ദ്രങ്ങളായ വടകരയിലും കൊയിലാണ്ടിയും ഇക്കുറിയും പതിവ് തെറ്റിയില്ല. എന്നാൽ നിലവിൽ രണ്ടര വർഷങ്ങമായി ഭരണം കയ്യാളിയിരുന്ന ഇടതുപക്ഷത്തിന് പയ്യോളിയിൽ തിരിച്ചടിയാണ്. ജനദാതളിന്റെ സാന്നിധ്യം ഉണ്ടായിട്ട് കൂടി...

കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത്...

ജോസിലൂടെ നേട്ടം കൊയ്‌ത് എൽഡിഎഫ്; കോൺഗ്രസിന് തിരിച്ചടി

കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ എൽഡിഎഫിന് ഇരട്ടി നേട്ടം. പിജെ ജോസഫ് വിഭാഗവുമായുള്ള പോരാട്ടത്തിൽ വിജയം നേടിയത് ജോസ് കെ മാണി തന്നെ. കോട്ടയം ജില്ലാ പഞ്ചായത്തുകളിൽ 14 ഇടങ്ങളിൽ എൽഡിഎഫ്...

തിരഞ്ഞെടുപ്പിലെ അൽഭുത നേട്ടം; നാല് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ട്വന്റി ട്വന്റി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ അൽഭുത നേട്ടം കൈവരിച്ച് ട്വന്റി ട്വന്റി. നാല് പഞ്ചായത്തുകളുടെ ഭരണമാണ് പാർട്ടി പിടിച്ചെടുത്തിരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തിലും വിജയം ആവർത്തിച്ചു. തുടർന്ന്, ഐക്കരനാടും കുന്നത്തുനാടും മഴുവന്നൂരും ട്വന്റി ട്വന്റി നേടി. Also...

ചരിത്രം തിരുത്തി പാലാ; നഗരസഭയിൽ എൽഡിഎഫ് മുന്നേറ്റം

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പാലായുടെ ചരിത്രം മാറിമറിയുന്നു. പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശത്തിലൂടെ വൻ വിജയം തന്നെയാണ് പാർട്ടി നേടുന്നത്. അതേസമയം, പലയിടങ്ങളിലും ജോസഫ് വിഭാഗം...

സർക്കാരിന് എതിരായ വ്യാജ പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞു; ഇപി ജയരാജൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി ഇപി ജയരാജൻ. കോൺഗ്രസ് ബിജെപിയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാൽ ഈ അവിശുദ്ധ സഖ്യത്തെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഇപി ജയരാജൻ...

എൽഡിഎഫിന്റേത് ഐതിഹാസിക മുന്നേറ്റം; കോടിയേരി ബാലകൃഷ്‌ണൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞു. ഇടതുമുന്നണി സർക്കാർ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും...

മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്

കോഴിക്കോട്: മലബാറിൽ വെൽഫെയർ പാർട്ടി മുന്നേറുന്നു. വെൽഫെയറുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മലപ്പുറം ജില്ലയിൽ പ്രതീക്ഷ വെക്കുന്നു. അതേസമയം, കോഴിക്കോട് 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 10 ഇടങ്ങളിൽ യുഡിഎഫിന് ലീഡ്. വയനാട് ഇരുമുന്നണികളും...
- Advertisement -