എൽഡിഎഫിന്റേത് ഐതിഹാസിക മുന്നേറ്റം; കോടിയേരി ബാലകൃഷ്‌ണൻ

By Desk Reporter, Malabar News
Malabar-News_Kodiyeri-Balakrishanan
Ajwa Travels

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞു. ഇടതുമുന്നണി സർക്കാർ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി കണ്ണൂരിൽ പ്രതികരിച്ചു.

വോട്ടെണ്ണൽ പുരോഗമിക്കവേ സംസ്‌ഥാനത്ത് ഇടതുമുന്നണിയുടെ മുന്നേറ്റമാണ് കാണുന്നത്. ഗ്രാമപഞ്ചായത്തിൽ 457 ഇടത്താണ് എൽഡിഎഫ് മുന്നേറ്റം. 380 ഇടങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. ബ്ളോക്ക് പഞ്ചായത്തിലും വ്യക്‌തമായ ലീഡാണ് എൽഡിഎഫ് കാഴ്‌ചവെക്കുന്നത്. 106 ബ്ളോക്ക് പഞ്ചായത്തിൽ എൽഡിഎഫ് മുന്നേറുമ്പോൾ വെറും 45 ഇടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാൻ കഴിഞ്ഞത്. ജില്ലാ പഞ്ചായത്തിൽ 10 ഇടത്താണ് എൽഡിഎഫ് മുന്നേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE