കരുണാകരൻ ഉൾപ്പടെ ശ്രീവാസ്‌തവയെ വിശ്വസിച്ചവർക്കെല്ലാം പണി കിട്ടിയിട്ടുണ്ട്; കെ മുരളീധരൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേശകൻ രമൺ ശ്രീവാസ്‌തവയെ വിശ്വസിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉപ്പടെയുള്ളവർക്ക് പണി കിട്ടിയിട്ടുണ്ടെന്ന് കെ മുരളീധരൻ എംപി. ശ്രീവാസ്‌തവ മന്ത്രിമാരേക്കാൾ ശക്‌തനായി മാറിയിരിക്കുകയാണ്. കെ...
ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്‌ഥാനത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരന്‍
ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കും. ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍...
കെഎസ്എഫ്ഇ റെയ്‌ഡ്; വിജിലൻസിന് ദുഷ്‌ടലാക്കില്ല, ഐസക്കിനെ തള്ളി ജി സുധാകരൻ
തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്‌ഡ് വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് ശരി. വിജിലൻസ് റെയ്‌ഡ് വകുപ്പ് മന്ത്രി അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. തന്റെ...
കശുവണ്ടി കോർപറേഷൻ അഴിമതി; കുറ്റപത്രം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ കുറ്റപത്രം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ടായ ആർ ചന്ദ്രശേഖരനും, മുൻ എംഡി രതീഷിനുമെതിരെ സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ...
വിഎസ്‌എസ്‌സി മുൻ ഡയറക്‌ടർ എസ് രാമകൃഷ്‌ണൻ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ബഹിരാകാശ ശാസ്‌ത്രജ്‌ഞനും വിഎസ്‌എസ്‌സി (വിക്രം സാരാഭായ് സ്‌പേസ് സെന്റർ) ഡയറക്‌ടറും ആയിരുന്ന എസ് രാമകൃഷ്‌ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇസ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട പിഎസ്എൽവിയുടെ...
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന് ജാമ്യം
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു. ഹൊസ്‌ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ബേക്കൽ പോലീസ് സ്‌റ്റേഷൻ...
ക്രമക്കേട് ആരോപണം; മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താൻ കെഎസ്എഫ്ഇ
തിരുവനന്തപുരം: മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെഎസ്എഫ്ഇ. ഓഡിറ്റിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷത്തെ കണക്ക് വിവരങ്ങൾ പരിശോധിക്കും. ക്രമക്കേട് ആക്ഷേപങ്ങളുടെ പശ്‌ചാത്തലത്തിലാണ് നടപടി.
വിജിലൻസ് പരിശോധന നടത്തിയ 36 കെഎസ്എഫ്ഇ ശാഖകളിൽ...
സംസ്‌ഥാന സർക്കാരിന്റെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് മാത്രം; പുതിയ ഉത്തരവ്
തിരുവനന്തപുരം: ഭൂമി ഏത് വകുപ്പിന് കീഴിലാണെങ്കിലും ഉടമസ്‌ഥാവകാശം റവന്യൂ വകുപ്പിനാണെന്ന് വ്യക്‌തമാക്കി പുതിയ ഉത്തരവ്. സംസ്‌ഥാനത്ത് പെട്രോൾ പമ്പുകളോട് ചേർന്ന് നടപ്പാക്കുന്ന പാതയോര വിശ്രമകേന്ദ്ര പദ്ധതിക്ക് ഭൂമി നൽകാൻ റവന്യൂ വകുപ്പിനെ മറികടന്ന്...







































