കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം
തൊടുപുഴ: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌ത ഇരുവർക്കും...
സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധം; പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു
കൽപ്പറ്റ: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്‌ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു. ഈ മാസം അഞ്ചുമുതൽ പത്ത് വരെ റഗുലർ ക്ളാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്‌ടർ...
‘അനിലിനോട് പിണക്കമില്ല’; പ്രചാരണത്തിന് ഇറങ്ങുമെന്ന് ഉറപ്പ് നൽകി പിസി ജോർജ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിന്ന പിസി ജോർജ് ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതോടെ അടഞ്ഞു. വീട്ടിലെത്തിയ അനിൽ ആന്റണിയെ പിസി ജോർജ് മധുരം...
നേതാക്കളെ ഉൾപ്പടെ മർദ്ദിച്ചു; സംസ്‌ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്‌ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. എസ്എഫ്ഐ വിചാരണാ...
സിദ്ധാർഥന്റെ മരണം; കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം, ലാത്തിചാർജ്
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ലാത്തിചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ...
അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
ഇടുക്കി: അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോ കണ്ടത്തിൽ ഇന്ദിര രാമകൃഷ്‌ണനാണ് (72) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടാൻ പോയപ്പോഴായിരുന്നു...
സ്‌ഥാനാർഥി തർക്കം; പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണി നേരിട്ടെത്തും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിൽക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്‌ഥാനാർഥി അനിൽ ആന്റണി നേരിട്ടെത്തും. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ്...
വിഷം കഴിച്ച് 14-കാരൻ മരിച്ച സംഭവം; സ്‌കൂൾ അധികൃതർക്കെതിരെ ബന്ധുക്കൾ
ഇടുക്കി: ഉപ്പുതറയിൽ വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലിരിക്കെ എട്ടാം ക്ളാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മത്തായിപ്പാറ വട്ടപ്പാറ ജിജീഷ്- അമ്പിളി ദമ്പതികളുടെ മകൻ അനക്‌സ് (14)...








































