ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; പൊള്ളലേറ്റ ഭർത്താവും മരിച്ചു
ആലപ്പുഴ: ചേർത്തലയിൽ സ്‌കൂട്ടർ തടഞ്ഞുനിർത്തി ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി 13ആം വാർഡ് വട്ടക്കര കൊടിയശേരിയിൽ ശ്യാം ജി ചന്ദ്രൻ ആണ് (36) മരിച്ചത്....
ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം
കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കേസിൽ കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം. കുന്ദമംഗലം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ...
വന്യജീവി ശല്യം; ചികിൽസാ സഹായം, ജനകീയ സമിതി, പട്രോളിങ് കാര്യങ്ങളിൽ തീരുമാനം
വയനാട്: വന്യജീവി ശല്യം രൂക്ഷമായ വയനാട്ടിൽ വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. യോഗത്തിൽ ചികിൽസാ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിങ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശങ്ങളും...
താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36...
‘വോട്ടും ചോദിച്ച് ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും’; തോമസ് ഐസക്കിനെതിരെ പിസി ജോർജ്
കോട്ടയം: മുതിർന്ന സിപിഎം നേതാവും മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്കിനെതിരെ ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്‌ഥാനാർഥിയായി പരിഗണനയിലുള്ള തോമസ് ഐസക്, കിഫ്‌ബി കച്ചവടം നടത്തി...
വയനാട്ടിൽ മന്ത്രിസംഘത്തിന് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്‌റ്റഡിയിൽ
മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക യോഗം ചേരാനായി വയനാട്ടിലെത്തിയ മന്ത്രി സംഘത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബത്തേരി ചുങ്കത്താണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ...
കുട്ടിയെ ഓടയിൽ കൊണ്ടുവന്ന് കിടത്തിയതെന്ന് സൂചന; ദുരൂഹത തുടരുന്നു
തിരുവനന്തപുരം: ചുരുളഴിയാതെ രണ്ടു വയസുകാരിയുടെ തിരോധനാകേസ്. 19 മണിക്കൂറിന് ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസ വാർത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. കുട്ടി കിടന്നുറങ്ങിയ സ്‌ഥലത്ത് നിന്ന് 500 മീറ്ററിലധികം മാത്രം...
വന്യജീവി ആക്രമണം; മൂന്ന് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക
കൽപ്പറ്റ: കാട്ടാന ഉൾപ്പടെയുള്ള വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ മൂന്ന് സംസ്‌ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ...







































