പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം നാളെ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനിക്കുക. ജെയ്‌ക് സി തോമസിന്റെ പേര് തന്നെയാണ് ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം...
വീണക്കെതിരായ മാസപ്പടി വിവാദം; മാദ്ധ്യമ വാർത്തയ്‌ക്ക് യാഥാർഥ്യവുമായി ബന്ധമില്ല- സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണക്കെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണമായി സിപിഐഎം. മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക് യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം വ്യക്‌തമാക്കി. നിയമപരമായി പ്രവർത്തിക്കുന്ന...
താനൂർ കസ്‌റ്റഡി മരണം; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: താനൂരിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റ് ചെയ്‌ത മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച കേസ് സിബിഐക്ക് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മജിസ്ട്രേറ്റ് അന്വേഷണത്തിന് തീരുമാനമെടുത്തതായും മുഖ്യമന്ത്രി...
‘പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകില്ല’; വാർത്തകൾ നിഷേധിച്ചു നിബു ജോൺ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചു കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തൻ എന്നറിയപ്പെടുന്നയാളാണ് നിബു ജോൺ. സ്‌ഥാനാർഥിയാകണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും...
തൃശൂർ ജില്ലയിലെ നഴ്‌സുമാരുടെ അനിശ്‌ചിതകാല പണിമുടക്ക് ഇന്ന് മുതൽ
തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നഴ്‌സസ് ഉൾപ്പടെ യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും ഇന്ന് മുതൽ അനിശ്‌ചിത കാലത്തേക്ക് പണിമുടക്കും. നഴ്‌സിനെ അക്രമിച്ചെന്ന പരാതിയിൽ കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെ...
എഐ ക്യാമറ അഴിമതി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: എഐ ക്യാമറ അഴിമതി ആരോപണത്തിലെ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതി ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയിൽ ഹരജി...
പുതുപ്പള്ളിയിൽ കോൺഗ്രസ് നേതാവ് സ്‌ഥാനാർഥിയാകും? രാഷ്‌ട്രീയ നീക്കവുമായി എൽഡിഎഫ്
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ നിർണായക രാഷ്‌ട്രീയ നീക്കവുമായി ഇടതുമുന്നണി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടതുമുന്നണി കടന്നുവെന്നാണ് റിപ്പോർട്ടുകൾ....
ചിരികൾ ബാക്കി; സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി സിനിമാ ലോകം
കൊച്ചി: മലയാളത്തിന്റെ ചിരിയുടെ ഗോഡ് ഫാദർ സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജൻമനാടും സിനിമാ ലോകവും. സിദ്ദിഖിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കാക്കനാട്...








































