50 സെന്റ് പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കും; കളക്‌ടറുടെ അനുമതി

മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോട് ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുക.

By Trainee Reporter, Malabar News
Mathew-Kuzhalnadan
മാത്യു കുഴൽനാടൻ
Ajwa Travels

തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ നടപടിക്ക് ശുപാർശ. മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോട് ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കും. കൈയ്യേറ്റം ചൂണ്ടിക്കാണിച്ചു ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിദാർ ഇടുക്കി ജില്ലാ കളക്‌ടർക്ക് റിപ്പോർട് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ മിച്ചഭൂമി ഏറ്റെടുക്കാൻ കളക്‌ടർ അനുമതി നൽകിയത്.

മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ ആധാരത്തിനുള്ളിലേക്കാൾ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് റിപ്പോർട് റവന്യൂ വകുപ്പും ശരിവെച്ചിരുന്നു. മൂന്ന് വർഷം മുമ്പാണ് മാത്യു കുഴൽനാടനും രണ്ടു സുഹൃത്തുക്കളും ചേർന്ന് സൂര്യനെല്ലിയിൽ കപ്പിത്താൻ റിസോർട്ട് വാങ്ങിയത്. ഒരേക്കർ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണ് വാങ്ങിയത്.

4000 ചതുരശ്രയടി വിസ്‌തീർണമുള്ള ഒരു കെട്ടിടവും 850 ചതുരശ്രയടി വിസ്‌തീർണമുള്ള രണ്ടു കെട്ടിടങ്ങളുമാണ് ഇവിടെ ഉള്ളത്. 2022ൽ രണ്ടു കെട്ടിടങ്ങളുടെയും ആധാരം നടത്തി. എന്നാൽ, ഭൂപതിവ് നിയമങ്ങൾ ലംഘിച്ചാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു കഴിഞ്ഞ ഓഗസ്‌റ്റിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്തുവന്നു. പിന്നാലെ സ്‌ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്‌റ്റർ ചെയ്‌തതിലും ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചു സെപ്‌തംബറിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തു.

50 സെന്റ് പുറമ്പോക്ക് കൈയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്ന് വിജിലൻസ് കണ്ടെത്തി. ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേടുകൾ നടത്തിയെന്നും സ്‌ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ചു മാത്യു കുഴൽനാടൻ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്. ഈ സ്‌ഥലത്ത് മിച്ചഭൂമിയുള്ള വിവരം മറച്ചുവെച്ചാണ് സ്‌ഥലം രജിസ്‌റ്റർ ചെയ്‌തിരുന്നത്‌.

മാത്യുവിന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇത് സ്‌ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്‌ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധികഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. ഇനി ഡിജിറ്റൽ സർവേ കൂടി പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തമായ വിവരങ്ങൾ മഭ്യമാവുകയുള്ളൂ.

Most Read| കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം; രൂപരേഖ സർക്കാരിന് സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE