Sun, Jun 14, 2026
31.8 C
Dubai

തൃശൂരിൽ സദാചാര അക്രമത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിൽ

തൃശൂർ: തിരുവാണിക്കാവിൽ സദാചാര അക്രമത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹർ ആശുപത്രിയിൽ...

കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്‌ഥയിൽ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്‌ഥയിലാണ്‌ കൊച്ചിക്കാരെന്ന് കോടതി വിമർശിച്ചു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ്...

ബ്രഹ്‌മപുരം തീപിടിത്തം; പുക ശമിപ്പിക്കാൻ വ്യോമസേന ഇന്നിറങ്ങും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ഹെലികോപ്‌ടറുകൾ ഇന്ന് രംഗത്തിറങ്ങും. മാലിന്യ കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് ഹെലികോപ്‌ടറുകളിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുക. വ്യോമസേനയുടെ സൊലൂർ...

ആറ്റുകാൽ പൊങ്കാല ഇന്ന്; അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്‌തർ

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് സ്‌ത്രീകളാണ് ഇതിനോടകം തന്നെ ക്ഷേത്രത്തിൽ എത്തിയത്. കോവിഡിന് മുമ്പുള്ള മുൻവർഷങ്ങളെ അപേക്ഷിച്ചു ആളുകളുടെ എണ്ണത്തിൽ 40 ശതമാനം...

ബ്രഹ്‌മപുരം തീപിടിത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കേസ്. വിഷയം ചൊവ്വാഴ്‌ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. തീപിടിത്തത്തിന്...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ നിർണായകമായ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. അറസ്‌റ്റിലായി ആറ് വർഷമായെന്നും...

ഗഡുക്കളായി ശമ്പളം; പ്രതിഷേധവുമായി സിഐടിയു- ഗതാഗതമന്ത്രി വിളിച്ച ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്‌തതിനെതിരെ പ്രതിഷേധവുമായി സിഐടിയു. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്റെ മുഴുവൻ കവാടങ്ങളും പ്രവർത്തകർ ഇന്ന് ഉപരോധിക്കും. ഉന്നത ഉദ്യോഗസ്‌ഥരെ അടക്കം ഓഫീസിനകത്തേക്ക് കയറാൻ അനുവദിക്കില്ലെന്ന് കെഎസ്ആർടിഇഎ ഭാരവാഹികൾ...

ആറ്റുകാൽ പൊങ്കാല നാളെ; ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രണ്ടു മണി മുതൽ നാളെ വൈകിട്ട് വരെയാണ് നിയന്ത്രണം. ചരക്ക് വാഹനങ്ങൾ, ഹെവി വാഹനങ്ങൾ...
- Advertisement -