പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും; കനത്ത സുരക്ഷ ഏർപ്പെടുത്തി
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി,...
പൂപ്പാറയിൽ ടൂറിസ്‌റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു
ഇടുക്കി: പൂപ്പാറ തൊണ്ടിമലയിൽ ടൂറിസ്‌റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു. തിരുനെൽവേലി സ്വാദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. ഇരുപതോളം...
കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ
എറണാകുളം: കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ ആരംഭിക്കും. 26 മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. മെട്രോ യാത്രാ നിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. വാട്ടർ മെട്രോ സർവീസ് രാവിലെ...
വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടൈം ഷെഡ്യൂൾ റെഡി; വിവരങ്ങൾ അറിയാം
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഷെഡ്യൂൾ തയ്യാറായി. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്‌പ്രസ് രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ടു ഉച്ചക്ക് 1.25ന് കാസർഗോഡ് എത്തും.
മടക്കയാത്ര ഉച്ചക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത്...
പ്രധാനമന്ത്രിക്ക് കൊച്ചിയിൽ പഴുതടച്ച സുരക്ഷ- 2000 പോലീസുകാരെ വിന്യസിക്കും
തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു. പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ...
പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തും; ഭീഷണിക്കത്ത്
തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോൺ...
നവജാത ശിശുവിനെ വിറ്റ സംഭവം; യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തിരുവല്ലം സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നൽകി കുട്ടിയെ വാങ്ങിയത്. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നിലവിൽ കേസ് അന്വേഷണം...
വ്രതശുദ്ധിയുടെ നിറവിൽ സംസ്‌ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഈദ്‌ഗാഹിന് പാളയം ഇമാം വിപി സുഹൈബ് മൗലവി നേതൃത്വം നൽകും....






































