ഏക സിവിൽ കോഡ്; 29ന് ബഹുസ്വരതാ സംഗമം നടത്താൻ യുഡിഎഫ്

By Trainee Reporter, Malabar News
Congress
Ajwa Travels

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫ്. ഈ മാസം 29ന് യുഡിഎഫിന്റെ നേതൃത്വത്തിൽ തലസ്‌ഥാനത്ത് ബഹുസ്വരതാ സംഗമം നടത്തും. സംസ്‌ഥാന സർക്കാരിന്റെ വീഴ്‌ചകൾ തുറന്നു കാട്ടിയും പ്രതിഷേധിച്ചും ‘റേഷൻകട മുതൽ സെക്രട്ടറിയേറ്റ് വരെ’ എന്ന സമരപരമ്പര സംഘടിപ്പിക്കാനും യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.

അതേസമയം, ഏക സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം മുസ്‌ലിം ലീഗ് തള്ളിയിരുന്നു. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ലെന്നായിരുന്നു ലീഗിന്റെ തീരുമാനം. ‘യുഡിഎഫിലെ പ്രധാനഘടകകക്ഷിയാണ് ലീഗ്. മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. അതിനാൽ പങ്കെടുക്കാനില്ല. മുസ്‌ലിം സംഘടനകൾക്ക് അവരുടെ തീരുമാനം പോലെ സെമിനാറിൽ പങ്കെടുക്കാമെന്നും’ മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Most Read: മണിപ്പൂരിലെ ക്രമസമാധാനം; ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE