ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ടെൻഡർ ഇല്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ...
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്
കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത കേസിലെ എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ...
വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് ദിലീപ്; സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ദിലീപ്. തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും, വിസ്‌താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ആരോപിച്ച് ദിലീപ് സുപ്രീം...
എൻഐഎ റെയ്‌ഡ്; പ്രധാന രേഖകൾ പിടിച്ചെടുത്തു- എറണാകുളത്ത് രണ്ടുപേർ കസ്‌റ്റഡിയിൽ
കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിൽ നടന്ന എൻഐഎ റെയ്‌ഡ് അവസാനിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടുപേരെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലുവയിൽ പണമിടപാട്...
ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ അറസ്‌റ്റ് രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷമാണ് ലൈഫ് മിഷൻ കോഴക്കേസ് കേരളത്തിൽ വീണ്ടും സജീവമാകുന്നത്. ഇത് സർക്കാരിനെ...
കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവ് മരവിപ്പിച്ചു
കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണമെന്ന ഇടക്കാല ഉത്തരവാണ്...
ബാലറ്റ് പെട്ടി കാണാതായ സംഭവം; തപാൽ വോട്ടുകൾ ഇന്ന് പരിശോധിക്കും
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കസ്‌റ്റഡിയിലുള്ള പ്രത്യേക തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചക്ക് 1.30ന് ഹൈക്കോടതി രജിസ്‌ട്രാറുടെ സാന്നിധ്യത്തിലാകും ഇരു കക്ഷികളും ബാലറ്റുകൾ പരിശോധിക്കുക. കോടതിയുടെ സേഫ്...
മോശം പ്രകടനം; സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടായേക്കും
തിരുവനന്തപുരം: സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടാകുമെന്ന് വിവരം. പുതിയ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനൊപ്പം, പ്രകടനം വിലയിരുത്തി നിലവിലുള്ള കെപിസിസി ഭാരവാഹികളെയും മാറ്റുമെന്നാണ് വിവരം. കൂടാതെ, മോശം പ്രകടനം കാഴ്‌ചവെക്കുന്ന ഡിസിസി പ്രസിഡണ്ടുമാരെ...








































