‘ഇനി അവളെ കാണണമെന്നില്ല, കഴുകൻമാരുടെ അടുത്തേക്കാണ് പോയത്’; ജ്യോൽസ്‌നയുടെ പിതാവ്
കൊച്ചി: തന്റെ മകളെ ഇനി കാണണമെന്നില്ലെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതയായ ജ്യോൽസ്‌നയുടെ പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകൻമാരുടെ അടുത്തേക്കാണ്...
മഴ; സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്...
സിൽവർ ലൈൻ; പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം
തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം. പദ്ധതി ആർക്കുവേണ്ടിയെന്ന് വിളപ്പിലിൽ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടാത്ത വികസനമാണിതെന്നും വിമർശനമുണ്ടായി.
പദ്ധതി നടപ്പിലാക്കാൻ ഇത്ര തിടുക്കം...
വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ചുവിൽക്കാൻ ശ്രമം; കേസെടുത്തു
തിരുവനന്തപുരം: മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ച് വിൽക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപെട്ട ഡോൾഫിനെ പല കഷണങ്ങളായി മുറിച്ച് വിൽക്കാൻ ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ബോട്ടിൽ പുലർച്ചെയാണ്...
കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വസ്‌തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വസ്‌തുതകൾ മറച്ചു വെച്ചു കേന്ദ്രം കേരളത്തെ വിമർശിക്കുകയാണെന്ന് മന്ത്രി വ്യക്‌തമാക്കി.
കോവിഡ് ബാധിതരുടെ...
സുബൈർ വധക്കേസ്; മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് അറസ്‌റ്റിലായത്. രമേശാണ് സുബൈർ വധത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു....
അങ്കമാലിയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ കാളിയാർ കുഴി ചെത്തിമറ്റത്തിൽ സിസിലിയാണ് മരിച്ചത്. രാവിലെ വീടിന് അടുത്തുള്ള കൃഷിയിടത്തിൽ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം...
പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാൽ നടപടി
കണ്ണൂർ: കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ വന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യാത്രക്കായി സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റെന്ന് മോട്ടോർ വാഹനവകുപ്പ്. നടപടി നിയമപരമായി തെറ്റാണ്. പരാതി...








































