നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറാകണം, ഇല്ലെങ്കിൽ കൊയ്‌ത്ത് ഉപേക്ഷിക്കും; കർഷകർ
കുട്ടനാട്: നെല്ലുസംഭരിക്കാൻ സപ്ളൈകോ തയ്യാറായില്ലെങ്കിൽ കൊയ്‌ത്ത് നടത്തില്ലെന്ന് പ്രഖ്യാപിച്ച് അപ്പർ കുട്ടനാട്ടിലെ നെൽ കർഷകർ. 2000 ഏക്കറിലെ കൊയ്‌ത്ത് ഉപേക്ഷിക്കാനാണ് കർഷകർ ഒരുങ്ങുന്നത്. വേനൽ മഴയിൽ അപ്പർ കുട്ടനാട്ടിലെ 75 ശതമാനം നെൽകൃഷിയും...
ആറൻമുളയിൽ തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു
പത്തനംതിട്ട: തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു. ഇടയാറൻമുള കണ്ടൻ ചാത്തൻ കുളഞ്ഞിയിൽ സജി (46) ആണ് മരിച്ചത്. ആറൻമുള പഞ്ചായത്തിലെ കളരിക്കോട് വാർഡിൽ പരുത്തുപാറയിൽ ആണ് സംഭവം. മരിച്ച സജിയും...
മധുരം അൽപ്പം കുറയും; സംസ്‌ഥാനത്ത് പഴവർഗങ്ങളുടെ വില കുതിച്ചുയരുന്നു
കൊച്ചി: സംസ്‌ഥാനത്ത് പഴങ്ങളുടെ വില കുതിച്ചുയരുന്നു. ഓറഞ്ച്, മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വിലയാണ് ഒരു മാസം മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയായി വർധിച്ചത്. ഇതോടെ റമസാൻ മുന്നിൽ നിൽക്കെ വില കുതിച്ചുയരുന്നത് ഏറെ പ്രതിസന്ധിക്ക്...
കെഎസ്ആർടിസി; എണ്ണ കമ്പനികളുടെ അപ്പീൽ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളാണ് കോടതിയിൽ അപ്പീൽ...
സിൽവർ ലൈൻ; ആശങ്കയകറ്റാൻ സർക്കാർ- വിശദീകരണ യോഗങ്ങൾ ഇന്ന് മുതൽ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സിൽവർ ലൈൻ ബോധവൽക്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും...
വധഗൂഢാലോചന കേസ് റദ്ദാക്കണം; ദിലീപിന്റെ ഹരജിയിൽ വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഉച്ചയോടെ വിധി...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മലയോര മേഖലകളിൽ കൂടുതൽ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ്...
പാലക്കാട്ടെ കൊലപാതകങ്ങൾ; മൂന്നുപേരുടെ അറസ്‌റ്റ് ഇന്ന്, ആറുപേരെ കസ്‌റ്റഡിലെടുക്കും
പാലക്കാട്: നാടിന്റെ സമാധാനാന്തരീക്ഷം തകർത്ത ഇരട്ട കൊലപാതകത്തിൽ നടപടികൾ ഊർജിതമാക്കി പോലീസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക...








































