Sat, Sep 12, 2026
34 C
Dubai

വിചിത്ര നടപടികൾ എന്റെ മകളായതിനാൽ, ഒരു ഹവാലയും നടത്തിയിട്ടില്ല; പിണറായി വിജയൻ

തൃശൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് എതിരെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തന്റെ മകളായതിനാലാണ് വീണ വിചിത്ര നടപടികൾ...

‘കുറ്റകൃത്യത്തിന് പ്രഥമദൃഷ്‌ട്യാ തെളിവ്’; പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു. അതേസമയം. തിരുവിതാംകൂർ...

റെയിൽവേയുടെ തീരുമാനം ഏകപക്ഷീയം, കേന്ദ്ര സർക്കാരിനെ സമീപിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരം സ്‌റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ...

പരീക്ഷാ ക്രമക്കേട്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ പിഎസ്‌സി സെക്രട്ടറിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജിനെ വിളിച്ചുവരുത്തിയത്. പിഎസ്‌സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി...

പാലക്കാട് ഡിവിഷനിൽ നിന്നും മംഗളൂരുവിനെ വെട്ടി; ട്രെയിൻ സമയം മാറും, വരുമാന നഷ്‌ടവും

കോഴിക്കോട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ആശങ്ക. 2006ൽ സേലം ഡിവിഷന്റെ രൂപവൽക്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്‌ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പ് തന്നെ ആശങ്കയിലാണ്. കർണാടകത്തിലെ പഴയ മൈസൂർ പോലെ...

ദേശാഭിമാനി ‘കള്ളൻ വിജയൻ’ വിവാദം; കെആർ അജയൻ രാജിവെച്ചു

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെആർ അജയൻ രാജിവെച്ചു. വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെയാണ് രാജി. വിഎസ് അച്യുതാനന്ദന്റെ അനുസ്‍മരണ ഫീച്ചറുള്ള...

മുത്തങ്ങ ഭൂസമരം; എം. ഗീതാനന്ദൻ ഉൾപ്പടെ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്ക് ലഭിച്ച അഞ്ചുവർഷത്തെ ശിക്ഷയാണ്...

ഓണാഘോഷം; കാറിൽ എംഡിഎംഎ, എക്‌സൈസിനെ കണ്ട് ഇറങ്ങിയോടി വിദ്യാർഥികൾ

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥികളുടെ കാറിൽ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ്‌ വ്യാഴാഴ്‌ച വൈകീട്ട് കൊണ്ടോട്ടിയിലെ ഓരു കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കോളേജ് ഗ്രൗണ്ടിന്...
- Advertisement -