Fri, Sep 4, 2026
35 C
Dubai

മമ്മൂട്ടിയ്‌ക്ക് കോവിഡ്; ‘സിബിഐ 5’ ചിത്രീകരണം നിർത്തിവച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുത്തു കൊണ്ടിരിക്കുക ആയിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ...

കെ-റെയില്‍; സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: കെ-റെയില്‍ പദ്ധതിക്കായി സ്‌ഥാപിച്ച സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിൽ ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റുകള്‍ മാത്രമാണ്. അതിന് ശേഷം മാത്രമേ പാരിസ്‌ഥിതികാഘാത പഠനം അടക്കമുള്ള കാര്യങ്ങളില്‍...

ധീരജ് വധം; കെ സുധാകരന് പൂർണ പിന്തുണയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ്...

സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി

കോഴിക്കോട്: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഡബ്ള്യുസിസിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. സ്‌ത്രീകളുടെ വേതനം ഉൾപ്പടെയുള്ള കാര്യങ്ങൾ...

തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം: ജില്ലയിൽ എസ്ഐക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐ ഷറഫുദ്ദീന് നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. വാഹന...

‘മറ്റ് പാർട്ടികളിലേക്കില്ല, എന്തുവന്നാലും സിപിഎമ്മിൽ തുടരും’; എസ്‌ രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഎം വിടില്ലെന്ന് വ്യക്‌തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടിയുടെ കീഴ്‌വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു. സിപിഎം ഇടുക്കി...

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ: കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്. ലീലാമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു....

ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥർ ഊരുകളിലേക്ക്

തിരുവനന്തപുരം: ജില്ലയിലെ ആദിവാസി ഊരുകളിൽ പെൺകുട്ടികളുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം. മേഖലയിൽ കൗൺസിലിംഗ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഊരുകളിലെ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും നിരന്തരമായി കൗൺസിലിംഗ് വേണമെന്ന് ഊരുമൂപ്പൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു. പെരിങ്ങമല, വിതുര...
- Advertisement -