മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. പരമാവധി സംഭരണ ശേഷി വരെ ജലനിരപ്പ് ഉണ്ടായിരുന്ന അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 141.95 അടിയായി കുറഞ്ഞു. ഇന്നലെ വരെ 142 അടി ആയിരുന്നു...
കോവിഡ് മരണനിരക്ക് കൂടുന്നു; കേരളം സൂക്ഷിക്കണമെന്ന് കേന്ദ്രനിർദ്ദേശം
ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് പ്രതിവാര മരണനിരക്ക് കൂടിയിട്ടുണ്ടെന്ന് കേന്ദ്രം. ഒമൈക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ നടപടികൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്തയച്ചു. നവംബർ 26ന് അവസാനിച്ച ആഴ്‌ചയിൽ 1,890 മരണം റിപ്പോർട്...
ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു; അമിക്കസ് ക്യൂറി
കൊച്ചി: ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്. പൊതു ഇടങ്ങളില്‍ പ്രത്യേക ശുചിമുറി സൗകര്യമൊരുക്കണമെന്ന ആവശ്യം പോലും സർക്കാർ നടപ്പാക്കിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി സ്വമേധയാ...
കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല; മുന്നറിയിപ്പില്ലാതെ വീണ്ടും ഡാം തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തിയപ്പോൾ 3 സ്‌പിൽവേ ഷട്ടറുകൾ കൂടി തുറന്ന് തമിഴ്‌നാട്. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിടരുതെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെയാണ് കൂടുതൽ ഷട്ടറുകൾ...
ജവാദ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്, ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്‌ഥാനത്ത് ഉണ്ടാകില്ലെന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്‌ഥ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം,...
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; വ്യാഴാഴ്‌ച വീണ്ടും മന്ത്രിതല ചർച്ച
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വീണ്ടും മന്ത്രിതല ചർച്ച ഒരുങ്ങുന്നു. വ്യാഴാഴ്‌ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. ചർച്ചയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച്...
സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലെന്ന് സർക്കാർ
കൊച്ചി: കേരളത്തിലെ സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് സംസ്‌ഥാന സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. വീഴ്‌ച വരുത്തുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാനാവും...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു. നിലവില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. 841 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും...








































