പെരുമ്പാവൂരിൽ ഭാര്യക്കും മകൾക്കും നേരെ ആക്രമണം; കുത്തി പരിക്കേൽപ്പിച്ചു

By Team Member, Malabar News
Teacher stabbed at Mukkam NIT; Attacked by former student
Representational Image
Ajwa Travels

എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്‌ഠനാണ് ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. ഇയാളെ നിലവിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

പരിക്കേറ്റ ഭാര്യ ബിന്ദുവിനെയും, മകൾ ലക്ഷ്‌മിപ്രിയയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷന് സമീപം പെട്ടിക്കട നടത്തുകയാണ് കുടുംബം. ബാങ്കില്‍ നിന്ന് പണമെടുത്ത് നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ആക്രമണത്തെ തുടർന്ന് ഇരുവരുടെയും കഴുത്തിനാണ് പരിക്കേറ്റത്. ബിന്ദുവിന് രക്‌തപ്രവാഹം അമിതമായതിനെ തുടർന്ന് പെരുമ്പാവൂർ സ്വകാര്യ ആശുപത്രിയിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Read also: കെഎസ്ആർടിസി സമുച്ചയം; വിദഗ്‌ധ സമിതി റിപ്പോർട് തള്ളി ചെന്നൈ ഐഐടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE