ഫാത്തിമയുടെ മരണം; പിതാവ് ഇന്ന് ചെന്നൈയിൽ, എംകെ സ്‌റ്റാലിനെ കാണും
കൊല്ലം: ചെന്നൈ ഐഐടിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിലെത്തും. നാളെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി...
പൊതുമരാമത്ത് കരാറുകാരുടെ ബുദ്ധിമുട്ടുകൾ കൂടി അറിയണം; മന്ത്രിക്കെതിരെ പ്രതിഷേധം
കാസർഗോഡ്: പൊതുമരാമത്ത് റോഡുകൾ പണിയുന്ന കരാറുകാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്‌ഥാപിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്‌താവനക്കെതിരെ പ്രതിഷേധവുമായി കോൺട്രാക്‌ടർമാർ. കരാറുകാരുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന ബോർഡ് പിഡബ്ള്യുഡി ഓഫിസിന് മുന്നിൽ സ്‌ഥാപിച്ചായിരുന്നു പ്രതിഷേധം.
പൊതുമരാമത്ത്...
50 അടിയുള്ള കിണറിടിഞ്ഞ് അര സെന്റ് സ്‌ഥലത്ത് കുളം രൂപപ്പെട്ടു
തിരുവനന്തപുരം: ബാലരാമപുരത്ത് കിണര്‍ ഇടിഞ്ഞ് കുളമായി മാറി. പുല്ലൈകോണം ഹാൻഡക്‌സ് പ്രോസസിംഗ് ഹൗസിന്റെ അന്‍പതടിയിലെറെ താഴ്‌ചയുള്ള കിണറാണ് ഇടിഞ്ഞത്. കിണറിനരികില്‍ നിന്ന് മണ്ണിടിഞ്ഞുവിഴുന്നത് ആശങ്ക ഉണ്ടാക്കുന്നു.
കിണറിന്റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് അര സെന്റ്...
സന്ദീപ് വധം; അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പോലീസ്
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആസൂത്രണം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രതികളുടെ കസ്‌റ്റഡി അപേക്ഷ തിരുവല്ല ഫസ്‌റ്റ് ക്ളാസ്...
ആർടിപിസിആറോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആഭ്യന്തര വിമാന യാത്രക്കാർക്ക് നിർബന്ധം
തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും വിമാനമാർഗം എത്തുന്ന ആളുകൾക്ക് കോവിഡ് വാക്‌സിനേഷനോ, ആർടിപിസിആർ പരിശോധന ഫലമോ നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതർ. രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത...
സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേകമായി മഴ...
റഷ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ്; ജനിതക പരിശോധന നടത്തുന്നു
തിരുവനന്തപുരം: റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നവംബർ 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു.
ഇയാളുടെ...
മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഒഴുക്കിവിടുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയരുന്ന...








































