ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; മുൻ ചീഫ് മജിസ്‌ട്രേറ്റിനെതിരെ നടപടി

By Desk Reporter, Malabar News
actress assault Case
Ajwa Travels

കൊച്ചി: ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ട തൊടുപുഴ മുൻ ചീഫ് മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നടപടിയുമായി ഹൈക്കോടതി. മോൻസൺ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമർശിച്ച എസ് സുദീപിനോട് ഈ മാസം 23ന് നേരിട്ട് ഹാജരാകാൻ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.

ഹൈക്കോടതിക്കെതിരെ എസ് സുദീപ് നവമാദ്ധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ പരിശോധിക്കാനും നിർദ്ദേശം നൽകി. സുദീപിന്റെ ഫേസ്ബുക്ക് പോസ്‌റ്റുകൾ പരിശോധിക്കാൻ ഹൈക്കോടതി രജിസ്ട്രാർക്കാണ് നിർദ്ദേശം നൽകിയത്. മോൻസൺ മാവുങ്കൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

അതേസമയം മോൻസൺ കേസിൽ ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റും സഹകരിച്ച് പോകണമെന്ന് ഹൈക്കോടതി പറഞ്ഞു. ഐജി ലക്ഷ്‌മണക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ തെളിവുകൾ കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

Most Read:  വിവാഹപ്രായം ഉയര്‍ത്തുന്നതിന് എതിരെ ശക്‌തമായ എതിര്‍പ്പുമായി മഹിളാ അസോസിയേഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE