തടി കൂടിയതിന് പരിഹാസം, ഭർതൃവീട്ടിൽ മാനസിക പീഡനം; 19കാരിയുടെ മരണത്തിൽ പരാതി
പാലക്കാട്: പത്തിരിപ്പാല മങ്കര മാങ്കുറിശിയിൽ പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്‌ദുൾ റഹ്‌മാന്റെ മകൾ നഫ്‌ല (19)യുടെ മരണത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്....
അട്ടപ്പാടി ശിശുമരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മീഷൻ കേസെടുത്തു
പാലക്കാട്: അട്ടപ്പാടി ശിശുമരണത്തിൽ സംസ്‌ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്‌ടർ, ഡിഎംഒ, അഗളി ഐടിഡിപി പ്രോജക്‌ട് ഓഫിസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകണമെന്നാണ്...
ശബരിമലയിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; ഇളവ്
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന കുട്ടികൾക്ക് കോവിഡ് പരിശോധന നിർബന്ധമില്ല. മണ്ഡല- മകരവിളക്ക് തീർഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ തീർഥാടനത്തിന് കൊണ്ടുപോകാം.
സംസ്‌ഥാനത്ത് പുതിയ വകഭേദത്തിന്റെ ഭീതി...
നോക്കുകൂലി; പരാതികളില്‍ ഉടൻ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ നിർദ്ദേശം
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നിർദ്ദേശം നല്‍കി.
മുന്തിയ പരിഗണന നല്‍കി കേസ്...
ദാരിദ്ര്യ സൂചികയിലെ നേട്ടം യുഡിഎഫ് സർക്കാരിന് അർഹതപ്പെട്ടത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദാരിദ്ര്യ സൂചികയിൽ കേരളം ഏറ്റവും പിന്നിലാണെന്ന നീതി ആയോഗിന്റെ റിപ്പോർട് കേരളത്തിന് അഭിമാനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്‌ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നീതി ആയോഗ് പുറത്തു വിട്ടത്....
സ്വപ്‌നയുടെ കരുതൽ തടങ്കൽ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്....
ഹലാൽ വിവാദം; ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച്...
ട്രാൻസ് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്‍മഹത്യ ചെയ്‌തു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്റ്റിവിസ്‌റ്റ് ആയ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മൽസരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്....







































