ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യ അറസ്‌റ്റിൽ
തൃശൂർ: ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. കരൂപ്പടന്ന മേപ്പുറത്ത് അലി (65) മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് ഭാര്യ സുഹറ (56)യെ അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച...
സംസ്‌ഥാനത്ത് മദ്യവിൽപന ഓൺലൈനിൽ; ചൊവ്വാഴ്‌ച മുതൽ ബുക്ക് ചെയ്യാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങുന്ന സംവിധാനം നാളെ മുതൽ നിലവില്‍ വരും. എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ഓണ്‍ലൈന്‍ ആയി മദ്യം വാങ്ങാനുള്ള സൗകര്യം പരീക്ഷണാർഥമായി നടത്തുക. ഇതിന് ശേഷം...
സ്‌ത്രീകളുടെ വോട്ടിലാണ് കോൺഗ്രസ് തോറ്റത്; വിമർശനവുമായി ഡോ. സരിൻ
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഡോ. പി സരിൻ രംഗത്ത്. വനിതാ നേതാവ് സുഷ്‌മിതാ ദേവ് കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് കേരളത്തിലെ സാഹചര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടി ഡോ. സരിൻ വിമർശിച്ചത്.
സിപിഎം എങ്ങനെ...
അതിർത്തിയിലെ നിയന്ത്രണം; കർണാടകക്ക് എതിരെ എംഎൽഎ ഹൈക്കോടതിയിൽ
കാസർഗോഡ്: കോവിഡിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാർ...
കേരളം ആ നേട്ടവും സ്വന്തമാക്കി; 213 ദിവസം, 1.78 കോടി പേർക്ക് വാക്‌സിൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2021ലെ പ്രൊജക്‌ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം...
രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം
കൊച്ചി: രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ട്രെയിനിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് നേതാവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കാസർഗോഡ് സ്വദേശി കെ പത്‌മരാജനാണ് മുൻകൂർ ജാമ്യം...
കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം; അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി നീട്ടിയതായി പ്രവേശന വിഭാഗം ഡയറക്‌ടര്‍ അറിയിച്ചു. ഈ മാസം 24ന് വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈന്‍ ഏകജാലക രജിസ്ട്രേഷന്‍...
വാക്‌സിൻ പാഴാക്കിയില്ല, മരണനിരക്ക് കുറച്ചു; കേരളത്തെ പ്രശംസിച്ച് കേന്ദ്രം
തിരുവനന്തപുരം: കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാൻ സാധിച്ചതിലും വാക്‌സിൻ പാഴാക്കാത്തതിലും സംസ്‌ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഓണാഘോഷം കരുതലോടെ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായി...








































