നിപ; സംസ്‌ഥാനത്തെ പിഎസ്‌സി പരീക്ഷകളിൽ മാറ്റം

By News Desk, Malabar News
psc exam
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഈ മാസം 18നും 25നും നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്‌ടോബർ 23, 30 തീയതികളിലേക്കാണ് പരീക്ഷ മാറ്റിയത്.

ബിരുദം അടിസ്‌ഥാന യോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകൾക്കാണ് മാറ്റം. സെപ്റ്റംബർ 7ന് നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികയുടെ വിവരണാത്‌മക പരീക്ഷയും ഒക്‌ടോബർ 6ലേക്ക് മാറ്റിയിട്ടുണ്ട്. നിപ മൂലം കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.

Also Read: കൊച്ചിയിലും സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE