Wed, Jul 22, 2026
35.1 C
Dubai

രോഗബാധ 12,294, പോസിറ്റിവിറ്റി 14.03%, മരണം 142

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 87,578 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,294 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,542 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ചെറുതുരുത്തിയിലെ യുവതിയുടെ ആത്‍മഹത്യ; സ്‌ത്രീധന പീഡനമെന്ന് ആരോപണം

തൃശൂർ: ചെറുതുരുത്തിയിൽ യുവതി ആത്‍മഹത്യ ചെയ്‌തത്‌ സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ആരോപണം. ചെറുതുരുത്തി സ്വദേശി കൃഷ്‌ണപ്രഭ (24)യാണ് ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്‌തത്‌. യുവതിയുടെ മരണം സ്‌ത്രീധന പീഡ‍നം കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ...

പരാതി പിൻവലിക്കണം; ‘ഹരിത’ നേതാക്കൾക്ക് അന്ത്യശാസനം നൽകി മുസ്‌ലിം ലീഗ്

മലപ്പുറം: ലൈംഗിക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്‌ലിം ലീഗ് നേതൃത്വം. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്‌ലിം...

പ്ളസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏർപ്പെടുത്തിയത്. സർക്കാർ അം​ഗീകരിച്ച പ്ളസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ...

കുത്തിവെപ്പെടുക്കാൻ സൂചിയില്ല; കൊച്ചി കോർപറേഷനിൽ യുഡിഎഫ് പ്രതിഷേധം

കൊച്ചി: കുത്തിവെപ്പെടുക്കാൻ ആവശ്യത്തിന് സൂചിയില്ലാതെ വന്നതോടെ കൊച്ചി കോർപറേഷനിൽ വാക്‌സിനേഷൻ ക്യാംപ് മുടങ്ങി. കോർപറേഷന്റെ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവാണ് മുടങ്ങിയത്. വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വേണ്ടി ഇന്ന് സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാംപും മാറ്റിവച്ചു....

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്; ദേവസ്വം വിജിലൻസ് പരിശോധന നടത്തി

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സംഘം പരിശോധന നടത്തി. മാല വിളക്കിച്ചേർത്തതായി ഇതുവരെ കണ്ടെത്താനായില്ലെന്ന് പരിശോധനക്ക് ശേഷം വിജിലൻസ് എസ്‌പി പി ബിജോയ് പറഞ്ഞു. പോലീസിന് ഇത്...

ജനകീയാസൂത്രണ ഉൽഘാടന ചടങ്ങ്; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ജനകീയാസൂത്രണ ഉൽഘാടന ചടങ്ങിൽ നിന്ന് താൻ പിൻമാറിയെന്ന വാർത്തകൾ നിഷേധിച്ച് തോമസ് ഐസക്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിൽ നിന്നും പിൻമാറിയിട്ടില്ല. ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും. തന്റെ പേരിൽ...

അഞ്ചുതെങ്ങിൽ മൽസ്യ തൊഴിലാളികളുടെ പ്രതിഷേധ സമരം; തീരദേശപാത ഉപരോധിച്ചു

തിരുവനന്തപുരം: മൽസ്യ തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് തീരദേശ നിവാസികളുടെ തുറമുടക്കി സമരം. അഞ്ചുതെങ്ങിൽ റോഡുപരോധിച്ച മൽസ്യ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മൽസ്യ ബന്ധനവും വിപണനവും നിർത്തി വെച്ചു. വിവിധ...
- Advertisement -