ഇപ്പോഴും വ്യക്‌തിഹത്യ നടത്തുന്നു, സ്വാഭാവിക നീതി കിട്ടിയില്ല; ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. നടപടിയെടുക്കും മുമ്പ് മുസ്‌ലിം ലീഗ് ഹരിതയുടെ വിശദീകരണം...
പ്രതിഷേധം ശക്‌തം; കോവളം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു
തിരുവനന്തപുരം: കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്‌ചിത കാലത്തേക്ക് നിർത്തിവെച്ചു. ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രം...
ഇടുക്കിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു
ഇടുക്കി: ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം സ്വദേശികളാണ് ഇവർ.
റോഡിന് സമീപത്തു നിന്ന...
‘ഹരിത’ ചർച്ചയ്‌ക്ക് തയ്യാറാവണം, വഴിയടഞ്ഞിട്ടില്ല; എംകെ മുനീർ
കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതിൽ പ്രതികരണവുമായി എംകെ മുനീർ എംഎൽഎ. ഹരിത നേതാക്കൾ ചർച്ചയ്‌ക്ക് തയ്യാറാവണം എന്ന് എംകെ...
‘ഒരു തെറ്റും പറ്റിയിട്ടില്ല’; ഹരിത വിവാദത്തിൽ പ്രതികരിച്ച് പികെ നവാസ്
മലപ്പുറം: ഹരിതക്കെതിരായ നടപടിയിൽ എംഎസ്‌എഫിൽ ഉൾപ്പോര് മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് രംഗത്ത്. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് നവാസ് പറയുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്താൻ മടിയില്ല....
‘ഹരിത’ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ 12 ജില്ലാ കമ്മിറ്റികൾ
മലപ്പുറം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്ക് എതിരെ പരാതി നൽകിയതിന് വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. 'ഹരിത'ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ...
കാട്ടുപന്നിയിടിച്ച് ബൈക്ക് അപകടം; ഗവൺമെന്റ് ഉദ്യോഗസ്‌ഥന് ഗുരുതര പരിക്ക്
തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്‌ഥന് ഗുരുതര പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്ന കെഎ ഗോപകുമാരന്‍ നായര്‍ക്കാണ്(52) ഞായറാഴ്‌ച രാത്രി പാലോട് വെച്ച് പരിക്കേറ്റത്. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു.
ഇടിയുടെ...
‘ചില മാഫിയകൾ ഉദ്യോഗസ്‌ഥർക്ക് പണം നൽകി ഞങ്ങളെ കുടുക്കി’; ഇ ബുൾജെറ്റ് സഹോദരൻമാർ
കണ്ണൂർ: ചില മാഫിയകൾ ഉദ്യോഗസ്‌ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയതെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നത്. അറിവില്ലായ്‌മയെ ചൂഷണം ചെയ്‌തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ...








































