ഇടുക്കിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു

By Desk Reporter, Malabar News
Accident in Idukki
Representational Image
Ajwa Travels

ഇടുക്കി: ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം സ്വദേശികളാണ് ഇവർ.

റോഡിന് സമീപത്തു നിന്ന കുട്ടിയെ, സിമന്റ് കട്ട കയറ്റി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോകുകയും ചെയ്‌തു. തുടർന്ന് കുട്ടിയെയുമായി അമ്മയും ബന്ധുവും റോഡിലെത്തി അതുവഴി എത്തിയ മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ഇവിടെ നിന്നും മതിയായ ചികിത്സ ലഭിച്ചില്ല. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Most Read:  ‘ഒരു തെറ്റും പറ്റിയിട്ടില്ല’; ഹരിത വിവാദത്തിൽ പ്രതികരിച്ച് പികെ നവാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE