Mon, Nov 16, 2026
29 C
Dubai

‘അഭിമാന ശ്രീ’; പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം...

സംസ്‌ഥാനത്തിന്‌ 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം- 1,69,500,...

വാക്‌സിനേഷൻ; തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്‌ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്‌ഥാനതല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയതെന്നും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 16 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്‌ ചെയ്‌തു. ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ്‌ ചെയ്‌തത്‌....

മുട്ടിൽ മരംമുറി; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

വയനാട്: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. ഈ മാസം 24 വരെയാണ് കാലാവധി നീട്ടിയത്. ബത്തേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം പട്ടയഭൂമിയിലെ മരം...

മടിയിൽ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരായ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ വിധിച്ചത് പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ കോടതി വിധി സര്‍ക്കാരിന് വലിയ...

മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു

ഡെൽഹി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക കൊടുത്തു തീര്‍ക്കാൻ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും...

രോഗബാധ 23,500, പോസിറ്റിവിറ്റി 14.9%, മരണം 116

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,62,130 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,500 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 19,411 പേരും കോവിഡ് മരണം...
- Advertisement -